SHARE

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഈ വർഷത്തെ ഐപിഎല്ലിന്റെ ഫിക്സ്ചർ പുറത്ത് വന്നിരിക്കുന്നു. നേരത്തെ സൂചനകളുണ്ടായിരുന്നത് പോലെ കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്സും, മുംബൈ ഇന്ത്യൻസും തമ്മിലാണ് ഇക്കുറിയും ഐപിഎല്ലിലെ ആദ്യ മത്സരം.

കഴിഞ്ഞ വർഷത്തെ കലാശപ്പോരാട്ടത്തിൽ അവസാന പന്തിൽ മുംബൈക്ക് മുന്നിൽ കാലിടറിയ ചെന്നൈ സൂപ്പർ കിംഗ്സിന് ഒരു മധുരപ്രതികാരത്തിനുള്ള അവസരം കൂടിയാണിത്. ഏറെക്കാലത്തിന് ശേഷം മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുന്ന മത്സരം കൂടിയാണെന്ന പ്രത്യേകതയും സെപ്റ്റംബർ 19 ന് നടക്കുന്ന ഇത്തവണത്തെ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിനുണ്ട്.

2020 സീസൺ ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പൂർണമായ മത്സരക്രമം അറിയാം.