SHARE

ലോകക്രിക്കറ്റിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ആഘോഷമാണ് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഇമ്രാൻ താഹിറിന്റേത്. വിക്കറ്റെടുത്തതിന് ശേഷം ഗ്രൗണ്ടിൽ ഓടി നടന്ന് ആഘോഷം നടത്തുന്ന താഹിർ ആരാധകരെയെല്ലാം തന്റെ വിക്കറ്റാഘോഷത്തിലൂടെ ത്രസിപ്പിക്കുന്നുണ്ട്.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമായ താഹിർ അവിടെയും ഇങ്ങനെ തന്നെയാണ് വിക്കറ്റുകൾ ആഘോഷിക്കുന്നത്. ഈ ആഘോഷം പരശക്തി എക്സ്പ്രസ് എന്ന വിളിപ്പേരും താഹിറിന് നൽകി. ഇപ്പോളിതാ തന്റെ വിക്കറ്റ് ആഘോഷം ഇങ്ങനെയായതിന് കാരണമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താഹിർ.

” പലപ്പോളും തന്റെ ഭാര്യയും മകനും കളി‌‌കാണാനുണ്ടാകും. വിക്കറ്റുകൾ എടുത്തതിന് ശേഷം അവരെ ലക്ഷ്യമാക്കി ഓടി ആഘോഷം നടത്തുന്നത് തനിക്ക് അവരെ എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന് കാണിക്കാനാണ്. അവർ ഇല്ലാത്ത സാഹചര്യങ്ങളിലും താൻ ഇത് പോലെആഘോഷം നടത്താറുണ്ട്. ആൾക്കാർക്ക് ഇത് ഇഷ്ടമാണെന്ന് അറിയാവുന്നതിനാലാണിത്. ഇനിയും വിക്കറ്റുകൾ എടുത്ത് കൊണ്ടിരിക്കാനും, ഇത് പോലെ ആഘോഷിച്ച് കൊണ്ടിരിക്കാനും ദൈവം തന്നെ അനുഗ്രഹിക്കട്ടെ. ” താഹിർ പറഞ്ഞുനിർത്തി.