SHARE

ഐ.പി.എല്ലിൽ പ്ലേ ഓഫിലെത്താമെന്ന പ്രതീക്ഷകൾ കുറഞ്ഞുവരുന്നതിന് പുറമെ ഒരു തിരിച്ചടി കൂടി ചെന്നൈ സൂപ്പർകിങ്സ് നേരിടുന്നു. സൂപ്പർ ഓൾ റൗണ്ടർ ഡ്വെയിൻ ബ്രാവോയുടെ പരുക്കാണ് ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയാകുന്നത്. വരാനിരിക്കുന്ന കുറച്ച് മത്സരങ്ങൾ ബ്രാവോയ്ക്ക് നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.

ഡെൽഹിക്കെതിരായ മത്സരത്തിനിടെയാണ് ബ്രാവോയ്ക്ക് പരുക്കേറ്റത്. ഇതോടെ ചെന്നൈ നിർണായകമായ അവസാന ഓവർ എറിയാൻ രവീന്ദ്ര ജഡേജയെ നിയോ​ഗിച്ചു. ഈ തീരുമാനം പാളുകയും ചെയ്തു. മത്സരം ഡെൽഹി ജയിച്ചതോടെ, ബ്രാവോയ്ക്ക് എന്തുപറ്റിയെന്ന ചോദ്യത്തോട് പ്രതികരിച്ച ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയാണ് പരുക്കിന്റെ കാര്യം ആദ്യം സൂചിപ്പിച്ചത്. പിന്നീട് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് ഇക്കാര്യം വിശദീകരിച്ചു.

ബ്രാവോയുടേത് അൽപ്പം ​ഗുരുതരമായ പരുക്കാണ്, അതിനാലാണ് ​ഗ്രൗണ്ടിൽ തിരിച്ചെത്തി ബൗൾ ചെയ്യാൻ കഴിയാതിരുന്നത്. അക്കാര്യത്തിൽ ബ്രാവോ ഏറെ നിരാശനാണ്, ഇപ്പോഴത്തെ അവസ്ഥയിൽ കുറച്ച് ദിവസങ്ങളോ, അല്ലെങ്കിൽ രണ്ട് ആഴ്ചയോളമോ വേണ്ടെവരും ബ്രാവോയുടെ പരുക്ക് ഭേദമാകാൻ, ഫ്ലെമിങ് പത്രസമ്മേളനത്തിൽ പറഞ്ഞു.