SHARE

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വലിയ സുരക്ഷാ മുൻ കരുതലുകളോടെയാണ് ഇത്തവണ യു എ ഇ യിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കാനിരിക്കുന്നത്. കനത്ത സുരക്ഷാ മുൻ കരുതലുകളോടെ നടക്കുന്ന ലീഗിൽ താരങ്ങൾക്ക് തങ്ങളുടെ കുടുംബത്തെ ഒപ്പം കൂട്ടാൻ ബിസിസിഐ അനുവാദം നൽകുമോയെന്ന കാര്യത്തിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല. എന്നാൽ ചെന്നൈ ‌സൂപ്പർ കിംഗ്സ് ഇക്കാര്യത്തിൽ തങ്ങളുടെ തീരുമാനമെടുത്ത് കഴിഞ്ഞതായാണ് റിപ്പോർട്ട്.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നടക്കാനിരിക്കുന്ന ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ താരങ്ങൾക്കോ, സപ്പോർട്ട് സ്റ്റാഫിലുള്ളവർക്കോ കുടുബത്തെ ഒപ്പം കൂട്ടാൻ ചെന്നൈ‌ സൂപ്പർ കിംഗ്സ് അനുവാദം നൽകില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മറ്റൊരു ഐപിഎൽ ഫ്രാഞ്ചൈസിയും ഇക്കാര്യത്തിൽ സമാന തീരുമാനം കൈക്കൊണ്ടു കഴിഞ്ഞതായാണ് സൂചന. ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങൾക്ക് വലിയ നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്.

-Advertisement-

അതേ സമയം ടൂർണമെന്റിന് മുന്നോടിയായി ആദ്യം യു എ ഇ യിലെത്തുന്ന ‌ടീം ചെന്നൈ സൂപ്പർ കിംഗ്സ് ആയിരിക്കുമെന്നാണ്‌ കരുതപ്പെടുന്നത്. അടുത്ത മാസം എട്ടാം തീയതിയോടെ ദുബായിലെത്തുന്ന ടീം, ഓഗസ്റ്റ് രണ്ടാം ആഴ്ചയുടെ അവസാനം അവിടെ പരിശീലനം ആരംഭിക്കുമെന്നാണ്‌ കരുതപ്പെടുന്നത്.