SHARE

സൂപ്പർ ക്ലബ് ബെം​ഗളുരു എഫ്.സിയുടെ പരിശീലകനായി കാർലസ് ക്വാഡ്രാറ്റ് തുടരുമെന്ന് സൂചന. അടുത്ത സീസൺ അവസാനം വരെ കരാറുള്ള സ്പാനിഷ് പരിശീലകനെ അത് പൂർത്തിയാകും വരെ നിലനിർത്താൻ ക്ലബ് അധികൃതർ തീരുമാനിച്ചെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ആൽബെർട്ട് റോക്കയുടെ പിന്​ഗാമിയായി 2018-ലാണ് ക്വാ‍ഡ്രാറ്റ് ക്ലബ് പരിശീലകനായത്. ആദ്യ സീസണിൽ തന്നെ ക്ലബിന് ഐ.എസ്.എൽ കിരീടം സമ്മാനിക്കാൻ ക്വാഡ്രാറ്റിനായി. എന്നാൽ ഈ സീസൺ ക്വാഡ്രാറ്റിനും ബെം​ഗളുരുവിനും നിരാശയുടേതാണ്. ഐ.എസ്.എല്ലിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താൻ സാധിക്കാതതിന് പുറമെ പ്ലേ ഓഫിൽ പുറത്താകുകയും ചെയ്തു. എ.എഫ്.സി കപ്പിലും ​ഗ്രൂപ്പ് ഘട്ടം കാണാതെ ക്ലബ് പുറത്തായി. ഇതോടെ ക്വാഡ്രാറ്റിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇതിനുപിന്നാലെ സൂപ്പർ പരിശീലകന്റെ കരാർ റദ്ദാക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.എന്നിലിപ്പോൾ ക്വാഡ്രാറ്റിൽ തുടർന്നും വിശ്വാസമർപ്പിക്കാൻ ക്ലബ് ഒരുങ്ങുകയാണെന്നാണ് സൂചന. ഇതിന്റെ എറിക്ക് പാർത്താലു,ഡിമാസ് ഡെൽ​ഗാഡോ എന്നീ വിദേശതാരങ്ങളുടെ കരാറും കഴിഞ്ഞ ദിവസം ക്ലബ് പുതുക്കിയിരുന്നു.