SHARE

ഐ.പി.എൽ ലേലത്തിൽ കോളടിച്ച് ഓസ്ട്രേലിയൻ പേസ് ബൗളർ പാറ്റ് കമ്മിൻസ്. 15.50 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് കമ്മിൻസിനെ റാഞ്ചിയത്.

രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന കമ്മിൻസിനായി ആവേശത്തോടെ ലേലം വിളിച്ചത് റോയൽ ചാലഞ്ചേഴ്സും ഡെൽഹിയും തമ്മിലായിരുന്നു. ഇരുവരും ചേർന്നുള്ള വിളി 15 കോടിയിൽ എത്തിയപ്പോൾ മാത്രമാണ് നൈറ്റ് റഡേഴ്സ് ഇടപെട്ടത്. തുടർന്ന് 15.50 കോടി എന്ന തുകയ്ക്ക് നൈറ്റ് റൈഡേഴ്സ് ലേലം ഉറപ്പിച്ചു.

ഇം​ഗ്ലീഷ് ഓൾറൗണ്ടർ സാം കറനെ 5.50 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സാണ് സ്വന്തമാക്കിയത്. ഒരു കോടി രൂപയായിരുന്നു കറന്റെ അടിസ്ഥാന വില