SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് സീസണിൽ ഏറ്റവുമധികം മത്സരങ്ങളിൽ ​ഗോൾ വഴങ്ങാതെ ക്ലീൻ ഷീറ്റ് നേടിയതിനുള്ള ​ഗോൾഡൻ ​ഗ്ലൗ പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പാനിഷ് ​ഗോൾകീപ്പർ ഡേവിഡ് ഡി ​ഗിയയക്ക്. വെസ്റ്റ് ഹാമിനെതിരായ മത്സരത്തിലും ​ഗോൾ വഴങ്ങാതിരുന്നതോടെ സീസണിൽ 18 ക്ലീൻ ഷീറ്റുകളായി ഡി ​ഗിയയുട പേരിൽ. ഒരു മത്സരം ബാക്കിനിൽക്കേ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ​ഗോളി എഡേഴ്സന്റെ പേരലുള്ളത് 16 ക്ലീൻഷീറ്റുകളാണ്.

നിലവിൽ ലോകത്തുള്ളതിൽ വെച്ച് ഏറ്റവും മികച്ച ​ഗോൾക്കീപ്പർമാരിലൊരാളായാണ് ഡി ​ഗിയ വിലയിരുത്തപ്പെടുന്നത്. എന്നാൽ ആദ്യമായാണ് ​ഗോൾഡൻ ​ഗ്ലൗ പുരസ്കാരം ഡി ​ഗിയക്ക് ലഭിക്കുന്നത്. 2004-2005 സീസണിലാണ് ​ഗോൾഡൻ ​ഗ്ലൗ പുരസ്കാരം നൽകിത്തുടങ്ങിയത്. അന്നു മുതൽ ഇപ്പോൾ വരെ ആറ് ​ഗോൾക്കീപ്പർമാർ ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. നാല് തവണ വീതം പുരസ്കാരം സ്വന്തമാക്കിയ പീറ്റർ ചെക്കും ജോ ഹാർട്ടുമാണ് ഇക്കാര്യത്തിൽ മുന്നിൽ.

ചെൽസി, ആഴ്സനൽ എന്നീ ടീമുകൾക്കൊപ്പമാണ് ചെക്ക് പുരസ്കാരം സ്വന്തമാക്കിയത്. ഹാർട്ട് മാഞ്ചസ്റ്റർ സിറ്റിയ്ക്കൊപ്പമാണ് നേട്ടം കൈവരിച്ചത്. ലിവർപൂളിന്റെ സ്പാനിഷ് ​ഗോളി പെപെ റെയ്ന മൂന്ന് തവണ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്. 2008-09 സീസണിൽ എഡ്വിൻ വാൻ ഡർ സർ നേടിയ ശേഷം ആദ്യമായാണ് യുണൈറ്റഡ് ​ഗോളി പുര്സകാരത്തിന് അർഹനാകുന്നത്.