SHARE

കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റിനെതിരെ ഗുവാഹത്തിയില്‍ നടന്ന ഐ എസ് എല്‍ മത്സരത്തില്‍ ഒരു ഗോളിന്റെ നേരിയ വിജയമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. വിജയത്തോടെ സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താനും ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.

ദിമിറ്റര്‍ ബെര്‍ബറ്റോവിനെ പകരക്കാരനായി ഇറക്കിയത് ഏറെ ഗുണം ചെയ്തുവെന്നും അദ്ദേഹമാണ് കളി നിയന്ത്രിച്ചതെന്നുമാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ് പറയുന്നത്. 69ാം മിനുട്ടിലാണ് ജെയിംസ്, പുള്‍ഗയെ പിന്‍വലിച്ച് ബള്‍ഗേറിയന്‍ ഇതിഹാസതാരം ബെര്‍ബറ്റോവിനെ കളത്തിലിറക്കിയത്. ‘ ബെര്‍ബറ്റോവിനെ കളത്തിലിറക്കിയത് ടീമിന്റെ പ്രകടനത്തില്‍ മാറ്റമുണ്ടാക്കി, അവസാനം വരെ കളി നിയന്ത്രിച്ചതും അദ്ദേഹമാണ്,’ – ഡേവിഡ് ജെയിംസ് പറഞ്ഞു.

ഭാഗ്യം കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചതെന്ന ആരോപണം ജെയിംസ് നിഷേധിച്ചു. ‘ ഇത് ഞങ്ങളുടെ മികച്ച പ്രകടനമല്ലയെന്ന് സമ്മതിക്കുന്നു, എങ്കിലും സെറ്റ് പീസിലൂടെ മനോഹരമായ ഗോളാണ് ഞങ്ങള്‍ നേടിയത്, ആദ്യമായി ഒരു പ്രതിരോധതാരം ഗോള്‍ നേടുകയും ചെയ്തു, വരുന്ന മത്സരങ്ങളെ കുറിച്ച് മാത്രമാണ് ഇനി ആലോചിക്കുന്നത്,’ – ജെയിംസ് വ്യക്തമാക്കി.

നോര്‍ത്ത് ഈസ്റ്റിനെതിരെ 28ാം മിനുട്ടില്‍ വെസ് ബ്രൗണാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഗോള്‍ നേടിയത്. നിലവില്‍ 16 കളികളില്‍ നിന്ന് 24 പോയന്റുകള്‍ കൈവശമുള്ള ബ്ലാസ്‌റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിക്കണം. ഒപ്പം മറ്റു മത്സരങ്ങളുടെ ഫലത്തെ ആശ്രയിക്കുകയും വേണം. കരുത്തരായ ചെന്നൈയിനും ബെംഗളുരുവിനുമെതിരെയാണ് ഇനി ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍