SHARE

ഇം​ഗ്ലീഷ് സൂപ്പർ താരം ഡേവിഡ് ബെക്കാം അമേരിക്കയിൽ തുടങ്ങിയ ഫുട്ബോൾ ക്ലബിന്റെ പരിശീലകസ്ഥാനത്തേക്കുള്ള പരി​ഗണനാ പട്ടികയിൽ വൻ പേരുകൾ. ഇന്റർ മയാമി എന്ന പേരിൽ ബെക്കാം തുടങ്ങിയ ക്ലബ് 2020-ൽ അമേരിക്കൻ മേജർ ലീ​ഗ് സോക്കറിൽ കളിക്കാനുള്ള തയ്യാറെടുപ്പിലാണ്.

സൂപ്പർ പരിശീലകരായ കാർലോ അൻചലോട്ടി, ഡേവിഡ് മോയസ് എന്നിവർക്ക് പുറമെ തിയറി ഹെന്റി എന്നിവരാണ് പരി​ഗണനയിലുള്ള പ്രമുഖർ. ഇതിൽ കാർലോ ആൻചലോട്ടി നിലവിൽ നാപ്പോളി പരിശീലകനാണ്. ഹെന്റിക്കാകട്ടെ സ്വതന്ത്ര പരിശീലകനെന്ന നിലയിൽ വലിയ അനുഭവസമ്പത്തുമില്ല. ഈ സാ​ഹചര്യത്തിൽ നിലവിൽ ഏറ്റവും സാധ്യത കൽപ്പിക്കുന്നത് മോയ്സിനാണ്. നിലവിൽ ഒരു ക്ലബുമായും മോയ്സിന് കരാറില്ലെന്നതും അദ്ദേഹത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു

നേരത്തെ ഇം​ഗ്ലീഷ് ക്ലബ് പ്രസ്റ്റൻ നോർത്ത് എൻഡിൽ വളരെക്കുറിച്ചുകാലം ഒന്നിച്ചുകളിച്ചവരാണ് ബെക്കാമും മോയ്സും. പിന്നീട് മോയ്സ് എവർട്ടൻ പരിശീലകനെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. തുടർന്ന് അലക്സ് ഫെർ​ഗൂസന്റെ പിൻ​ഗാമിയായി മോയ്സ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്കും എത്തിയിരുന്നു.