SHARE

വയസ് 37 ആയെങ്കിലും സ്പാനിഷ് സ്ട്രൈക്കർ ഡേവിഡ് വിയ്യയുടെ ​ഗോളടിമികവിന് ഒരു കുറവും വന്നിട്ടില്ല. ഇപ്പോൾ ജപ്പാനിലാണ് തന്റെ ​ഗോൾവേട്ടയിലൂടെ വിയ്യ താരമായിരിക്കുന്നത്.

ജാപ്പനീസ് ലീ​ഗിൽ സൂപ്പർ ക്ലബ് വിസൽ കോബിന്റെ താരമാണ് ഡേവിഡ് വിയ്യ. മറ്റൊരു സ്പാനിഷ് ഇതിഹാസം ആന്ദ്രേസ് ഇനിയേസ്റ്റയാണ് ക്ലബ് ക്യാപ്റ്റൻ. ലീ​ഗ് പകുതി പിന്നിടുമ്പോഴാണ് ​ഗോൾവേട്ടയിൽ വിയ്യ മുന്നിലെത്തുന്നത്. ഇതുവരെ 16 മത്സരങ്ങളിൽ നിന്നാണ് വിയ്യ പത്ത് ​ഗോളുകൾ നേടിയത്. കഴിഞ്ഞ ദിവസം ഷിമിസുവിനെതിരെ നേടിയ ​ഗോളോടെയാണ് വിയ്യ ടോപ് സ്കോററാകുന്നത്. വിയ്യ ​ഗോൾ നേടിയെങ്കിലും മത്സരം വിസൽ കോബ് പരാജയപ്പെട്ടു

അതേസമയം വിയ്യ ​ഗോൾവേട്ടയിൽ മുന്നിലുണ്ടെങ്കിലും ടീം പോയിന്റ് നിലയിൽ ഇപ്പോഴും പിന്നിലാണ്. പതിനെട്ട് ടീമുകളുള്ള ലീ​ഗിൽ വിസൽ ഇപ്പോൾ പതിമൂന്നാം സ്ഥാനത്ത്. ഷിമിസുവിസെതിരായ തോൽവിക്ക് മുമ്പായി ആറ് മത്സരങ്ങൾ വിസൽ തോൽവിയറിയാതെ കുതിച്ചിരുന്നു. ഈ മികവാണ് ടീമിനെ പതിമൂന്നാമതെത്തിച്ചത്.