SHARE

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുമ്പ് വരവറിയിച്ച് ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. എന്‍ എസ് ഡബ്ല്യൂ പ്രീമിയര്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ റാന്‍ഡ്വിക്ക് പീറ്റര്‍ഷാം ടീമിന് വേണ്ടി തകര്‍പ്പന്‍ സെഞ്ചുറിയാണ് വാര്‍ണര്‍ നേടിയത്. 77 പന്തു നേരിട്ട വാര്‍ണര്‍ 7 സിക്‌സുകളും 4 ഫോറുകളും സഹിതം 110 റണ്‍സാണ് നേടിയത്.

പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയാണ് ഡേവിഡ് വാര്‍ണര്‍. എന്തായാലും വാര്‍ണര്‍ ഫോമിലേക്ക് ഉയര്‍ന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാമ്പിന് വലിയ ആവേശം പകരുന്നുണ്ട്. 24ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ആദ്യ മത്സരം. ഐ പി എല്ലില്‍ വാര്‍ണര്‍ തകര്‍പ്പന്‍ പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് സണ്‍റൈസേഴ്‌സ് ആരാധകര്‍.