SHARE

മുൻസീസൺ ഐപിഎല്ലുകളിൽ സൺ റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു ഡേവിഡ് വാർണർ. ടീമിനെ കിരീടനേട്ടത്തിലേക്ക് നയിച്ചിട്ടുള്ള‌ ക്യാപ്റ്റനായിരുന്ന വാർണർക്ക് പക്ഷേ പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയപ്പോൾ ഹൈദരാബാദ് ടീമിലെ സ്വാധീനവും കുറഞ്ഞു.

കഴിഞ്ഞ ദിവസം ഡേവിഡ് വാർണറിന്റെ വാക്കുകളിൽ നിന്ന് തന്നെയാണ് ഇക്കാര്യത്തിൽ സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസം ഡെൽഹിക്കെതിരായ മത്സരത്തിൽ ടീമിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ താൻ ഇപ്പോൾ ഹൈദരാബാദ് ടീമിന്റെ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ലെന്ന് വാർണർ മറുപടി നൽകി. വാർണറിന്റെ വാക്കുകൾ ഇങ്ങനെ, ” ഇന്ന് ടീമിൽചില മാറ്റങ്ങൾസംഭവിച്ചിരുന്നു‌, പക്ഷേ ഞാനിപ്പോൾ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല. നായകപരമായ ഒരു കാര്യങ്ങളിലും താൻ ഇപ്പോൾ അഭിപ്രായം പറയാറുമില്ല.”