SHARE

ഇന്ത്യക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് മുൻ നിര ബാറ്റ്സ്മാൻ ദാവീദ് മലനെ ഒഴിവാക്കി. ഇന്ത്യ ‘എ’ ക്കെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ലയൺസിന് വേണ്ടി കളിക്കാനാണ് മലനെ ടീമിൽ നിന്ന് ഒഴിവാക്കിയത്‌. നേരത്തെ പരിക്കേറ്റ അലക്സ് ഹെയിൽസിന് പകരം ഇംഗ്ലണ്ട് ടീമിലെത്തിയ താരമാണ് മലൻ. മലന് പകരക്കാരനായി ജെയിംസ് വിൻസിനെ ഇംഗ്ലണ്ട് ടീമിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്‌.

ഇന്ന് വോഴ്സസ്റ്ററിലാണ് ഇന്ത്യ എ യും ഇംഗ്ലണ്ട് ലയൺസും തമ്മിലുള്ള നാല് ദിന ടെസ്റ്റ് മത്സരം ആരംഭിക്കുക. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ പല പ്രമുഖ താരങ്ങളും ഈ മത്സരത്തിൽ ഇംഗ്ലണ്ട് ലയൺസിന് വേണ്ടി കളിക്കും. ദാവീദ് മലന് പുറമേ, അലസ്റ്റർ കുക്ക്, ക്രിസ് വോക്സ് , സാം കുറാൻ ജാക്ക് ലീച്ച് എന്നീ താരങ്ങളും മത്സരത്തിൽ ലയൺസ് ടീമിൽ കളിക്കുന്നുണ്ട്.