SHARE

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 26ന് ഡല്‍ഹി ക്യാപിറ്റല്‍സ്-ചെന്നൈ പോരാട്ടമാണ് അരങ്ങേറുന്നത്. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല മൈതാനത്ത് വെച്ച് രാത്രി 8 മണിക്കാണ് മത്സരം. ആദ്യം മത്സരത്തില്‍ ബാംഗ്ലൂരിനെ തകര്‍ത്ത കരുത്തുമായാണ് ചെന്നൈ ഡല്‍ഹിയുടെ തട്ടകത്തിലെത്തുന്നത്. ഡല്‍ഹിയാകട്ടെ, മുംബൈ ഇന്ത്യന്‍സിനെ അവരുടെ മൈതാനത്ത് തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. മത്സരത്തിന് മുന്നോടിയായി സാധ്യതാ ടീമിനെ പ്രവചിക്കുകയാണ് ആരാധകര്‍.

ഡല്‍ഹി ക്യാപിറ്റല്‍സ് സാധ്യതാ ഇലവന്‍: പ്രിത്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ്സ് അയ്യര്‍, കോളിന്‍ ഇന്‍ഗ്രാം, ഋഷഭ് പന്ത്, കീമോ പോള്‍, അക്‌സര്‍ പട്ടേല്‍, രാഹുല്‍ തേവാട്ടിയ, കഗിസോ റബാഡ, ട്രെന്റ് ബോള്‍ട്ട്, ഇഷാന്ത് ശര്‍മ്മ.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, എം എസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍, ദീപക് ചഹര്‍, ഷര്‍ദുല്‍ താക്കൂര്‍.