SHARE

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ഐ പി എല്‍ മത്സരത്തില്‍ പൊരുതാവുന്ന സ്‌കോര്‍ നേടി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 166-9 (20) റണ്‍സാണ് നേടിയത്. 43 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

ടോസ് നേടിയ ഡല്‍ഹി ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച തുടക്കമല്ല പഞ്ചാബിന് ലഭിച്ചത്. കെ എല്‍ രാഹുല്‍ (15), സാം കുറന്‍ (20), മായങ്ക് അഗര്‍വാള്‍ (6) എന്നിവര്‍ പുറത്തായപ്പോള്‍ 7.1 ഓവറില്‍ 58 റണ്‍സെന്ന നിലയിലായിരുന്നു പഞ്ചാബ്. പിന്നീട് ക്രിസീല്‍ ഒത്തുചേര്‍ന്ന സര്‍ഫറാസ് ഖാന്‍-ഡേവിഡ് മില്ലര്‍ കൂട്ടുകെട്ടാണ് പഞ്ചാബിനെ കര കയറ്റിയത്. സര്‍ഫറാസ് ഖാന്‍ 39 റണ്‍സ് നേടി പുറത്താവുകയായിരുന്നു. മന്ദീപ് സിംഗ് 21 പന്തില്‍ 29 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഡല്‍ഹിക്ക് വേണ്ടി ക്രിസ് മോറിസ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.