SHARE

മുംബൈ ഇന്ത്യന്‍സിനെതിരെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ നടക്കുന്ന സീസണിലെ അവസാന മത്സരത്തില്‍ ബാറ്റിംഗ് തെരഞ്ഞെടുത്ത് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. നിര്‍ണ്ണായക മത്സരത്തില്‍ ഒരു മാറ്റവുമായാണ് മുംബൈ ഇറങ്ങുന്നത്. മിച്ചല്‍ മക്ലെനാഗന് പകരം മുസ്തഫിസുര്‍ റഹ്മാനാണ് ടീമിലെത്തിയത്. പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാന്‍ മുംബൈയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. അതേ സമയം, ഡല്‍ഹി നേരത്തെ പുറത്തായിരുന്നു.

ഡല്‍ഹി ടീം: പ്രിത്വി ഷാ, ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ്മ, ഹര്‍ഷല്‍ പട്ടേല്‍, അമിത് മിശ്ര, ലിയാം പ്ലങ്കറ്റ്, സന്ദീപ് ലാമിച്ചനെ, ട്രെന്റ് ബോള്‍ട്ട്.

മുംബൈ: സൂര്യകുമാര്‍ യാദവ്, ഇവിന്‍ ലൂയിസ്, ഇഷന്‍ കിഷന്‍, രോഹിത് ശര്‍മ്മ, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ബെന്‍ കട്ടിംഗ്, മായങ്ക് മര്‍ക്കണ്ഡേ, ജസ്പ്രീത് ബുംറ, മുസ്തഫിസുര്‍ റഹ്മാന്‍.