SHARE

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഫിറോസ് ഷാ കോട്‌ല മൈതാനത്ത് നടക്കുന്ന ഐ പി എല്‍ മത്സരത്തില്‍ ബാറ്റിംഗ് തെരഞ്ഞെടുത്ത് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നായകന്‍ ശ്രേയസ്സ് അയ്യര്‍. ഐ പി എല്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഡല്‍ഹിക്ക് ഇനിയുള്ള മത്സരങ്ങളിലെല്ലാം വിജയം അനിവാര്യമാണ്.

എന്നാല്‍ സണ്‍റൈസേഴ്‌സ് പത്ത് മസരങ്ങളില്‍ നിന്ന് എട്ടും വിജയിച്ച് ലീഗില്‍ ഒന്നാം സ്ഥാനത്താണ്. ഒരു മാറ്റത്തോടെയാണ് സണ്‍റൈസേഴ്‌സ് ഇന്ന് ഇറങ്ങുന്നത്. പരുക്കേറ്റ വൃദ്ധിമാന്‍ സാഹക്ക് പകരം ശ്രീവത്സ് ഗോസ്വാമി ടീമില്‍ സ്ഥാനം നേടി. ഡല്‍ഹി ടീമിലാകട്ടെ, മൂന്നു മാറ്റങ്ങളാണുള്ളത്. ഷഹബാസ് നദീമും ജേസണ്‍ റോയും ഹര്‍ഷല്‍ പട്ടേലുമാണ് ഇന്ന് ടീമിലെത്തിയ താരങ്ങള്‍.

ഡല്‍ഹി ടീം: പ്രിത്വി ഷാ, ജേസണ്‍ റോയ്, ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, വിജയ് ശങ്കര്‍, ലിയാം പ്ലങ്കറ്റ്, ഹര്‍ഷല്‍ പട്ടേല്‍, അമിത് മിശ്ര, ഷഹബാസ് നദീം, ട്രെന്റ് ബോള്‍ട്ട്,

സണ്‍റൈസേഴ്‌സ്: അലക്‌സ് ഹെയ്ല്‍സ്, ശിഖര്‍ ധവാന്‍, കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡേ, ഷാക്കിബ് അല്‍ ഹസന്‍, യൂസുഫ് പത്താന്‍, ശ്രീവത്സ് ഗോസ്വാമി, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ്മ.