SHARE

മാഞ്ചസ്റ്റർ നാട്ടങ്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനൊരുങ്ങുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തിരിച്ചടി. മധ്യനിരയിലെ സൂപ്പർ താരം കെവിൻ ഡി ബ്രുയൻ പരിക്കേറ്റ് പുറത്തായതാണ് സിറ്റിക്ക് തിരിച്ചടിയാകുന്നത്.

ടോട്ടനത്തിനെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീ​ഗ് മത്സരത്തിനിടെയാണ് ഡിബ്രുയന് പരിക്കേറ്റത്. കാലിലെ പേശിക്കൾക്കാണ് ഡിബ്രുയന് പരിക്കേറ്റത്. ഈ സിസണിൽ ഇതുവരെ ഒട്ടേറെ മത്സരങ്ങൾ ഡി ബ്രുയന് പരിക്കിനെത്തുടർന്ന് നഷ്ടമായി. ആകെ അഞ്ച് പ്രീമിയർ ലീ​ഗ് മത്സരമാണ് ഇക്കുറി ഡിബ്രുയൻ മുഴുവൻ സമയവും കളിച്ചിട്ടുള്ളത്

ഇന്ത്യൻ സമയം നാളെ രാത്രി 12.30-നാണ് മാ‍ഞ്ചസ്റ്റർ ഡെർബി. യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ ട്രോഫോർഡിലാണ് ഇക്കുറി മത്സരം. സീസണിൽ നേരത്തെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ സിറ്റിക്കായിരുന്നു ജയം. നാളെ യുണൈറ്റഡിനെ കീഴടക്കാനായാൽ തുടർച്ചയായി രണ്ടാം ലീ​ഗ് കിരീടത്തിലേക്കുള്ള സിറ്റിയുടെ ദൂരം കുറയും