SHARE

ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തിരിച്ചടി നൽകി സൂപ്പർ താരം കെവിൻ ഡിബ്രുയന് വീണ്ടും പരിക്ക്. ഇടതുകാൽമുട്ടിന്റെ ലി​ഗമെന്റിനേറ്റ പരിക്കിനെത്തുടർന്ന് ഡിബ്രുയൻ ആറാഴ്ചയോളം കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരും. ഇതോടെ അടുത്തയാഴ്ച നടക്കുന്ന മാഞ്ചസ്റ്റർ ഡെർബി ബെൽജിയൻ താരത്തിന് നഷ്ടമാകും

സീസൺ തുടക്കത്തിൽ തന്നെ വലതുകാൽമുട്ടിന് പരിക്കേറ്റ ഡിബ്രുയന് ഒട്ടേറെ മത്സരങ്ങൾ നഷ്ടമായിരുന്നു. ഈ പരിക്കിൽ നിന്ന് മോചിതനായി
ഡിബ്രുയൻ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിട്ട് അധികം ദിവസമായിട്ടില്ല. കഴിഞ്ഞ ദിവസം ഇം​ഗ്ലീഷ് ലീ​ഗ് കപ്പിൽ ഫുൾഹാമിനെതിരായ മത്സരത്തിനിടെയാണ് ഡി ബ്രുയന് പരിക്കേറ്റത്. ചികിത്സയ്ക്കായി ഡിബ്രുയൻ സ്പെയിനിലെ ബാഴ്സലോണയിലേക്ക് പോകും.

ലീ​ഗിൽ നിലവിൽ ഒന്നാമതുള്ള സിറ്റിക്ക് സൂപ്പർ മിഡ്ഫീൽഡറുടെ പരിക്ക് കനത്ത പ്രഹരമാണേൽപ്പിച്ചിരിക്കുന്നത് . അടുത്തയാഴ്ച അയൽക്കാരും ചിരവൈരികളുമായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ സിറ്റിക്ക് ഡിബ്രുയന്റെ സേവനം ലഭിക്കില്ല. തുടർന്ന് ഡിസംബർ ആദ്യം കരുത്തരായ ചെൽസിക്കെതിരായ മത്സരത്തിലും ഡിബ്രുയന് കളിക്കാനകുമോയെന്ന് സംശയമാണ്.