SHARE

ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫൈനൽ രണ്ടാ പാദത്തിൽ ബാഴ്സലോണയെ നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ​ഗോളി ഡേവിഡ് ഡി ​ഗിയ പ്രത്യേക പരിശീലനത്തിലാണ്. ബാഴ്സ സൂപ്പർ താരം ലയണൽ മെസി നേരിടാനാണ് സ്പാനിഷ് ​ഗോളിയുടെ പ്രത്യേക പരിശീലനം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രഫോർഡിൽ നടന്ന ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ​ഗോളിന് ബാഴ്സ ജയിച്ചിരുന്നു. ഇതോടെ ഇന്ന് ന്യൂകാമ്പിൽ നടക്കുന്ന മത്സരത്തിൽ രണ്ട് ​ഗോൾ വ്യത്യാസത്തിൽ ജയിച്ചാലെ യുണൈറ്റഡിന് മുന്നേറാനാകു. ഇതിൽ പ്രധാനം മെസിയെ ​ഗോളടിപ്പിക്കാതിരിക്കുക എന്നതാണ്. ഇത് ലക്ഷ്യം വെച്ചാണ് ഡി ​ഗിയയുടെ പ്രത്യേക പരിശീലനമെന്ന് ​ഗോൾക്കീപ്പിങ് പരിശീലകൻ എമിലിയോ അൽവാരസ് പറഞ്ഞു

മെസിയെ നേരിടാനായി ഡി ​ഗിയ വളരെയേറെ പരിശീലനം നടത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം തന്നെ നടത്തിയെന്ന് പറഞ്ഞാലും അത്ഭുതപ്പെടാനില്ല. ഏത് ഷോട്ടും തടുത്തിടാൻ ശേഷിയുള്ള താരമാണ് ഡി ​ഗിയ, അതിനൊപ്പം പ്രത്യേക പരിശീലനം കൂടിയാകുമ്പോൾ വിജയിക്കാമെന്ന് പ്രതീക്ഷയിലാണ്, അൽവാരസ് പറഞ്ഞു