SHARE

സൂപ്പർ ​ഗോൾകീപ്പർ ഡേവിഡ് ഡി ​ഗിയ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ പുതുക്കി. പുതിയ കരാർ പ്രകാരം 2023 വരെ സ്പാനിഷ ​ഗോളിയായ ഡി ​ഗിയ ഇം​ഗ്ലീഷ് ക്ലബിൽ തുടരും. ഇന്നലെയാണ് ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടായത്.

2011-ൽ സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡിൽ നിന്നാണ് ഡി ​ഗിയയെ യുണൈറ്റഡ് സ്വന്തമാക്കിയത്. തുടർന്നിതുവരെ ​യുണൈറ്റഡ് ​ഗോൾവലയ്ക്ക് മുന്നിൽ ഉജ്ജ്വല പ്രകടനമാണ് ഡി ​ഗിയ നടത്തിയത്. ഇതോടെ പലതവണ റയൽ മഡ്രിഡ് അടക്കമുള്ള വൻ ക്ലബുകൾ ഡി ​ഗിയക്കായി ശ്രമം നടത്തിയിരുന്നു.

ഈ സീസൺ അവസാനത്തോടെ ഡി ​ഗിയയുടെ യുണൈറ്റഡിലെ കരാർ അവസാനിക്കാനിരിക്കുകയായിരുന്നു. ഇതോടെ ഡി ​ഗിയ ഫ്രീ ഏജന്റായി ക്ലബ് വിടുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാലിപ്പോൾ കരാർ പുതുക്കിയതായി പ്രഖ്യാപനം വന്നതോടെ ഡി ​ഗിയയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ അകന്നു