SHARE

ആശങ്കകൾക്കും ചർച്ചകൾക്കുമൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരാൻ താൽപര്യം പ്രകടിപ്പിച്ച് ​ഗോളി ഡേവിഡ് ഡി ​ഗിയ. അടുത്തവർഷം വരെ ഡി ​ഗിയക്ക് യുണൈറ്റഡുമായി കരാറുണ്ട്. എന്നാൽ താരം ക്ലബ് വിട്ടേക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ ഈ പ്രചരണങ്ങൾക്ക് കൂടിയാണ് അവസാനമായിരിക്കുന്നത്

ഹോസെ മൗറീന്യോയുടെ കീഴിൽ യുണൈറ്റഡ് തിരിച്ചടി നേരിടുന്ന സമയത്താണ് കാരാർ പുതുക്കാൻ ഡി ​ഗിയ തയ്യാറാകാതിരുന്നത്. എന്നാൽ മൗറീന്യോ പോയി പകരക്കാരനായി ഒലെ ​ഗുണ്ണർ സോൾഷ്യർ ചുമതലയേറ്റതോടെ യുണൈറ്റഡിൽ തുടരാൻ ഡി ​ഗിയ താൽപര്യമറിയിച്ചെന്നാണ് വാർത്തകൾ. സോൾഷ്യറിന്റെ കീഴിൽ ഇതുവരെ നടന്ന ആറ് മത്സരങ്ങളിലും ജയിച്ച് യുണൈറ്റഡ് ഇപ്പോൾ മികച്ച ഫോമിലാണ്

കഴിഞ്ഞ ദിവസം ടോട്ടനത്തിനെതിരായ പ്രീമിയർ ലീ​ഗ് മത്സരത്തിൽ യുണൈറ്റഡിനെ ജയിപ്പിച്ചത് ഡി​ഗിയായിരുന്നു. ​ഗോളെന്നുന്നറച്ചതടക്കം ഒട്ടേറെ സേവുകളാണ് ഡി ​ഗിയ നടത്തിയത്. ഈ മത്സരശേഷം യഥാർഥ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവന്നതായി തോന്നുന്നുവെന്ന് ഡി ​ഗിയ മാധ്യമപ്രവർത്തകരോട പറഞ്ഞിരുന്നു