SHARE

നെതർലൻഡ്സിന്റെ സൂപ്പർ ഡിഫൻഡർ മത്യസ് ഡി ലിറ്റിനെ വൻ തുക മുടക്കിയാണ് ഇറ്റാലിയൻ ക്ലബ് യുവന്റസ് സ്വന്തമാക്കിയത്. ബാഴ്സലോണയും പി.എസ്.ജിയുമടക്കമുള്ള വൻ ക്ലബുകളെ മറികടന്നാണ് യുവന്റസ് ഡി ലിറ്റിനെ ടീമിലെത്തിച്ചത്.

നേരത്തെ തന്നെ ബാഴ്സലോണയിലേക്ക് ഏതാണ്ടുറപ്പിച്ചു എന്ന സാഹചര്യത്തിൽ നിന്നാണ് ഡി ലിറ്റ് യുവന്റസിലേക്കെത്തിയത്. എന്നാൽ യുവന്റസ് തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്ന് വെളിപ്പെടുത്തുകയാണ് കൗമാരതാരം. യുവന്റസിന്റെ പരിശീലകനായ മൗറീഷ്യോ സാരി കാരണമാണ് ഞാൻ ഇവിടം തിരഞ്ഞെടുത്തത്. നേരത്തെ സാരിയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്, അദ്ദേഹത്തെക്കുറിച്ച് ഒരുപാട് നല്ലത് കേട്ടിട്ടുമുണ്ട്, ഇതിനൊക്കെ പുറമെ സാരിയുടെ ഫുട്ബോൾ രീതികളും പ്രതിരോധതന്ത്രങ്ങളും മികച്ചതാണ്, ഡി ലിറ്റ് പറയുന്നു

നേരത്തെ യുവേഫ നേഷൻസ് ലീ​ഗ് ഫൈനലിന് ശേഷം പോർച്ചു​ഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഡി ലിറ്റിനോട് യുവന്റസിലേക്ക് വരാൻ ആവശ്യപ്പെട്ടതായി വാർത്തകളുണ്ടായിരുന്നു. കഴിഞ്ഞ ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിൽ ഡി ലിറ്റിന്റെ ​ഗോളിലാണ് യുവന്റസിനെ മറികടന്ന് സെമിയിലേക്ക് മുന്നേറിയത്.