SHARE

ഇം​ഗ്ലണ്ട് ദേശീയ ടീമിലേക്ക് ​ഗോളി ഡീൻ ഹെൻഡേഴ്സന് ആദ്യമായി വിളിയെത്തി. പരുക്കേറ്റ ടോം ഹീറ്റന് പകരക്കാരനായാണ് 22-കാരനായ ഹെൻഡേഴ്സനെ പരിശീലകൻ ​ഗാരത് സൗത്ത്​ഗേറ്റ് ടീമിലേക്ക് വിളിച്ചത്.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ഷെഫീൽഡ് യുണൈറ്റഡിന്റെ ​ഗോളിയാണ് ഹെൻഡേഴ്സൻ. ഇം​ഗ്ലണ്ടിന്റെ അണ്ടർ 16,17, 20, 21 ടീമുകളിൽ സ്ഥിരസാന്നിധ്യമായിരുന്നു ഹെൻഡേഴ്സൻ. 2015-ൽ ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ ഹെൻഡേഴ്സൻ,എന്നാൽ വിവിധ ക്ലബുകൾക്കായി ലോണിൽ കളിക്കുകയായിരുന്നു

കഴിഞ്ഞ സീസണിൽ 46 മത്സരങ്ങൾ കളിച്ച് ഷെഫീൽഡിനെ പ്രീമിയർ ലീ​ഗിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കാണ് ഹെൻഡേഴ്സൻ വഹിച്ചത്. ഇക്കുറി പ്രീമിയർ ലീ​ഗിൽ എട്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഷെഫീൽഡിനെ 13-ാം സ്ഥാനത്തെത്തിച്ചതിലും ഹെൻഡേഴ്സന്റെ പങ്ക് ശ്രദ്ധേയമാണ്.