SHARE

30 പന്തിൽ 40 റൺസെടുത്ത് സീനിയർ താരം കെവിൻ പീറ്റേഴ്സൺ ഫോമിലേക്കെത്തിയ മത്സരത്തിൽ മെൽബൺ റെനഗേഡ്സിനെതിരെ മെൽബൺ സ്റ്റാർസ് 20 ഓവറിൽ നേടിയത് 157/4 എന്ന ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട സ്റ്റാർസിന് വേണ്ടി ബെൻ ഡങ്ക് 47 റൺസും, മാക്സ്വെൽ 33 റൺസും നേടി.

6 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു പീറ്റേഴ്സണിന്റെ ക്ലാസ് ടി20 ഇന്നിംഗ്സ്. ഓപ്പണർ ബെൻ ഡങ്കും, പീറ്റേഴ്സണും ചേർന്ന് സ്റ്റാർസിന് മികച്ച അടിത്തറ പാകിയെങ്കിലും അവസാന ഓവറുകളിൽ റൺ നിരക്ക് ഉയർത്താൻ ബാറ്റ്സ്മാന്മാർ ക്ക് കഴിയാതിരുന്നത് അവർക്ക് തിരിച്ചടിയായി. റെനഗേഡ്സിന് വേണ്ടി മൊഹമ്മദ് നബി, കെയിൻ റിച്ചാർഡ്സൺ, ബ്രാവോ, വിൽഡർമത്ത് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

ആരോൺ ഫിഞ്ചും, കാമറൂൺ വൈറ്റും, ഡ്വെയ്ൻ ബ്രാവോയുമടങ്ങുന്ന റെനഗേഡ്സ് നിരക്ക് ഈ സ്കോർ വലിയ വെല്ലുവിളിയാവാൻ സാധ്യതയില്ല. അതേ സമയം ജെയിംസ് ഫോക്നറിന്റെയും ജോൺ ഹേസ്റ്റിംഗ്സിന്റേയും ബോളിംഗ് കരുത്തിൽ മത്സരം പിടിച്ചടക്കാമെന്ന വിശ്വാസത്തിലാണ് മെൽബൺ സ്റ്റാർസ്.