SHARE

കഴിഞ്ഞ‌ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ ബോളിംഗ് പ്രകടനമായിരുന്നു‌ ചെന്നൈ പേസർ ദീപക്‌ചഹർ കാഴ്ച വെച്ചത്. തുടക്കത്തിൽത്തന്നെ മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ചഹറാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും. മത്സരത്തിന്‌ ശേഷമുള്ള സമ്മാനദാനച്ചടങ്ങിൽ സംസാരിക്കവെ തന്റെ ബോളിംഗ് മികവിന് കാരണമെന്തെന്ന് താരം വ്യക്തമാക്കി.

ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം ടേബിൾ ടെന്നീസ് കളിക്കുന്ന സമയമാണ് തന്റെ ബോളിംഗ് മികവ് വർധിക്കാൻ സഹായമായതെന്ന് ചഹർ പറയുന്നു. ധോണിയുമായി ഡ്രെസ്സിംഗ് റൂമിലും, ടേബിൾടെന്നീസ് കളിക്കുന്നതിനിടയ്ക്കും ധാരാളം സമയം സംസാരിക്കാറുണ്ടെന്നും, ഇത് തന്റെ ബോളിംഗ് മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നും ചഹർ പറയുന്നു.

അതേ സമയം ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ പരിക്കേറ്റ് പുറത്തായതിനാൽ നിലവിൽ ചെന്നൈയുടെ ഡെത്ത് ഓവർ ബോളിംഗിന്റെ ചുമതല ചഹറിന്റെ ചുമലിലാണ്. നേരത്തെ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ താരം രണ്ട് ബീമറുകൾ എറിഞ്ഞത് വാർത്തയായിരുന്നു. എന്നാൽ ഇതിന്‌ശേഷം തകർപ്പൻ തിരിച്ചുവരവാണ് ചഹർ നടത്തിയത്.