ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി-ട്വന്റി കഴിഞ്ഞതിനു ശേഷം ദീപക് ചാഹറാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ താരം. ഇപ്പോള്‍ തന്നിലെ താരത്തെ വളര്‍ത്തിയെടുത്തതില്‍ ധോണിക്കുള്ള പങ്കിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. രാജ്യാന്തര മത്സരത്തില്‍ മാത്രമല്ല അതിനു ശേഷം നടന്ന സെയ്ത് മുഷ്താഖ് അലി ട്രോഫിയിലും സൂപ്പര്‍ പ്രകടനമായിരുന്നു താരം നടത്തിയത്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനുവേണ്ടി കളിക്കാനായത് ഏറെ ഗുണം ചെയ്തെന്നു താരം പറഞ്ഞു. തന്റെ കഴിവ് മുഴുവന്‍ പുറത്തെടുക്കാന്‍ തന്നെ സഹായിച്ചത് ധോണിയാണെന്നും ക്രിക്കറ്റര്‍ എന്ന നിലയില്‍ നേടിയതിനെല്ലാം ധോണിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ചാഹര്‍ പറഞ്ഞു. ഐപിഎല്ലില്‍ താന്‍ നടത്തിയിട്ടുള്ള മികച്ച പ്രകടനങ്ങള്‍ക്കെല്ലാം പിന്നില്‍ ധോണിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തിനു മുമ്പ് നായകന് രോഹിത് ശര്‍മ്മ തന്നോടു പറഞ്ഞ ആത്മ വിശ്വാസം നല്കുന്ന വാക്കുകളായിരുന്നു ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ തന്നെ സഹായിച്ചതെന്നു കഴിഞ്ഞ ദിവസം ചാഹര്‍ പറഞ്ഞിരുന്നു.
ഐപിഎല്ലില്‍ 2018 ല്‍ 10 വിക്കറ്റും 2019 ല്‍ 22 വിക്കറ്റും ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി സ്വന്തമാക്കിയിട്ടുള്ള താരമാണ് ദീപക് ചാഹര്‍.