SHARE

ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം റിക്കി പോണ്ടിംഗിനെ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് നേരത്തെ തന്നെ ടീമിന്റെ പരിശീലകനായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ മറ്റൊരു ഓസ്ട്രേലിയൻ താരത്തെ തങ്ങളുടെ ബൗളിംഗ് കോച്ചായി പ്രഖ്യാപിച്ചിരിക്കുകയാണ് ഡെൽഹി.

ഓസ്ട്രേലിയയ്ക്ക് വേണ്ടി 12 ടി20 മത്സരങ്ങളും 80 ഏകദിനമത്സരങ്ങളും കളിച്ച ജെയിംസ് ഹോപ്സിനെയാണ് ഡൽഹി കോച്ചായി തെരഞ്ഞെടുത്തിട്ടുള്ളത്. ഐ പി എല്ലില്‍ മുമ്പ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെയും ഡല്‍ഹിയുടെയും, പൂനെ വാരിയേഴ്‌സിന്റെയും താരമായിരുന്നു ഹോപ്‌സ്. 21 ഐ പി എല്‍ മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്.

നേരത്തെ കൊല്‍ക്കത്തയില്‍ നിന്ന് ടീമില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ ഡല്‍ഹി ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു.കോളിന്‍ മണ്‌റോ, ജേസണ്‍ റോയ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കഗിസോ റബാഡ, ട്രെന്റ് ബോള്‍ട്ട് തുടങ്ങിയ വിദേശ താരങ്ങളെയും മുഹമ്മദ് ഷമി, അമിത് മിശ്ര, തുടങ്ങിയ താരങ്ങളെയും ഡല്‍ഹി ലേലത്തില്‍ സ്വന്തമാക്കിയിരുന്നു.