SHARE

ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാം​ഗ്ലൂരിന് ആറാം തോൽവി. ഇന്ന് നടന്ന മത്സരത്തിൽ നാല് വിക്കറ്റിന് ഡെൽഹി ക്യാപിറ്റൽസാണ് ബാം​ഗ്ലൂരിനെ തകർത്തത്. സ്കോർ ബാം​ഗ്ലൂർ- 149/8, ഡെൽഹി 152/6

ബാം​ഗ്ലൂർ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ഡെൽഹിക്ക് തുടക്കം തന്നെ പാളി. ടീം സ്കോർ ഒന്നിൽ നിൽക്കെ റണ്ണൊന്നുമെടുക്കാതെ ധാവാൻ പുറത്തായി. ടിംസൗത്തിക്കായിരുന്നു വിക്കറ്റ്. എന്നാൽ പിന്നീട് പ്രിഥ്വി ഷായ്ക്കൊപ്പം ക്യാപ്റ്റൻ ശ്രേയസ് അയ്യർ ചേർന്നപ്പോൾ സ്കോർ ഉയർന്നു. സ്കോർ 69-ൽ എത്തിയപ്പോൾ 28 റൺസെടുത്ത ഷാ പുറത്തായി. പവൻ നേ​ഗിക്കായിരുന്നു വിക്കറ്റ്.

പിന്നാലെ ശ്രേയസിന് കൂട്ടായി കോളിൻ ഇൻ ​ഗ്രാമെത്തി. സ്കോർ 108-ൽ നിൽക്കെ 22 റൺസെടുത്ത ഇൻ​ഗ്രാം പുറത്തായി. മോയിൻ അലിക്കായിരുന്നു വിക്കറ്റ്. തുടർന്ന് ശ്രേയസും റിഷഭ് പന്തും ചേർന്നാണ് ഡെൽഹിയെ വിജയതീരത്തേക്ക് നയിച്ചു. ജയത്തിന് നാല് റൺസകലെ ശ്രേയസിനേയും ക്രിസ് മോറിസിനേയും ഒരോവറിൽ തന്നെ നവദീപ് സെയ്നി പുറത്താക്കി

പിന്നാലെ തന്നെ റിഷഭ് പന്തിനെ മുഹമ്മദ് സിറാജ് പുറത്താക്കിയതോടെ ഡെൽഹി ഒന്ന് ഞെട്ടിയെങ്കിലും നേരിട്ട് ആ​ദ്യ പന്ത് തന്നെ ഫോറിന് പായിച്ച് അക്സർ പട്ടേൽ ഡെൽഹിക്ക് വിജയം സമ്മാനിച്ചു. ശ്രേയസ് 50 പന്തിൽ എട്ട് ഫോറിന്റേയയും രണ്ട് സിക്സിന്റേയും അകമ്പടിയോടെ 67 റൺസെടുത്തു.