SHARE

ഈ വർഷത്തെ രഞ്ജി‌ട്രോഫിയിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാൻ ഡെൽഹി ടീമിന് കഴിഞ്ഞിരുന്നില്ല. ശക്തമായ സംഘമായിരുന്നിട്ടും എലൈറ്റ് എ & ബി ഗ്രൂപ്പിൽ എട്ടാം സ്ഥാനത്തെത്താൻ മാത്രമേ അവർക്ക് കഴിഞ്ഞിരുന്നുള്ളൂ. ഇപ്പോളിതാ ടീമിന്റെ മോശം രഞ്ജി‌പ്രകടനത്തെത്തുടർന്ന് പരിശീലകരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയാണ് ഡെൽഹി ക്രിക്കറ്റ് അസോസിയേഷൻ.

ടീമിന്റെ പ്രകടനത്തെ ആശ്രയിച്ചുള്ള കരാറായിരുന്നു ഇത്തവണ ഡെൽഹി പരിശീലകർ സീസണ്‌ മുന്നോടിയായി ഒപ്പുവെച്ചത്. ടീമിന്റെ പ്രകടനം മോശമാകുന്നതിന് അനുസരിച്ച് ശമ്പളവും കുറയുമെന്ന് കരാറിലുണ്ടായിരുന്നു. ടീം സീസണിൽ എട്ടാംസ്ഥാനത്ത് മാത്രം ഫിനിഷ് ചെയ്തതോടെ പരിശീലകരുടെ ശമ്പളവും സ്വാഭാവികമായി വെട്ടിക്കുറയ്ക്കുകയായിരുന്നു‌. ഈ സീസണിൽ ഡെൽഹി ടീമിനെ പരിശീലിപ്പിച്ച ഭാസ്കർ പിള്ളയുടെ ശമ്പളം ഇതോടെ 30 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായും, രാജ്കുമാർ ശർമ്മയുടെ വേതനം 25 ലക്ഷത്തിൽ നിന്ന് 20 ലക്ഷവുമായി കുറയുകയായിരുന്നു.