SHARE

കഴിഞ്ഞ ഐ എസ് എല്‍ സീസണ്‍ വിട്ട ചെന്നൈയിന്‍ എഫ് സിയുടെ സ്ലൊവേനിയന്‍ മധ്യനിര താരം റെനെ മിഹലിച്ച് ഇനി ഡല്‍ഹി ഡൈനാമോസില്‍. താരത്തെ ടീമിലെത്തിച്ച കാര്യം ഡല്‍ഹി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2017-18 സീസണില്‍ ചെന്നൈയിനെ ഐ എസ് എല്‍ കിരീടജേതാക്കളാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് മിഹലിച്ച് 14 ഐ എസ് എല്‍ മത്സരങ്ങളില്‍ നിന്ന് 2 ഗോളുകളും 4 അസിസ്റ്റുകളുമാണ് താരം സ്വന്തമാക്കിയത്.

ലാത്വിയന്‍ ഒന്നാം ഡിവിഷന്‍ ക്ലബ് റിഗ എഫ് സിയില്‍ നിന്നാണ് 30കാരനായ റെനെ മിഹലിച്ച് 2017ല്‍ ചെന്നൈയിന്‍ എഫ് സിയിലെത്തുന്നത്. സ്ലൊവേനിയലിലെ സൂപ്പര്‍ ക്ലബ് എന്‍ കെ മാരിബോറിന്റെ അക്കാദമിയിലൂടെ വളര്‍ന്നു വന്ന മിഹലിച്ച്, പോര്‍ച്ചുഗീസ് ലീഗില്‍ നേഷണലിന്റെ താരമായിരുന്നു. ബള്‍ഗേറിയ, ഹംഗറി, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിലും താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഐ എസ് എല്‍ സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ ഡല്‍ഹി ഇത്തവണ മികച്ച പ്രകടനം തന്നെ നടത്താനുള്ള മുന്നൊരുക്കത്തിലാണ്. കൊൽക്കത്തയിലും ഖത്തറിലെ ദോഹയിലുമാണ് ഇത്തവണ ഡൽഹിയുടെ പ്രീ സീസൺ ക്യാമ്പുകൾ.