SHARE

ഐ എസ് എല്ലിന്റെ അഞ്ചാം സീസണിൽ ഫോമിലേക്കുയരാൻ കഷ്ടപ്പെടുന്ന ഡെൽഹി‌ഡൈനാമോസ്, തങ്ങളുടെ സെർബിയൻ മുന്നേറ്റതാരം ആൻഡ്രിയ കലുഡെറോവിച്ചുമായുള്ള കരാർ അവസാനിപ്പിച്ചു. ഈ സീസൺ ഐ എസ് എല്ലിന് തൊട്ടുമുൻപ് ഡെൽഹി, ടീമിലെത്തിച്ച കലുഡെറോവിച്ച് സീസണിൽ വൻ പരാജയമായിരുന്നു. ഡെൽഹി ജേഴ്സിയണിഞ്ഞ 12 മത്സരങ്ങളിൽ ഒരു ഗോൾ മാത്രമാണ് താരത്തിന് കണ്ടെത്താനായത്.

സെർബിയൻ ലീഗിലെ ടോപ്സ്കോററെന്ന ഖ്യാതിയുമായി ഐ എസ് എല്ലിലെത്തിയ കലുഡെറോവിച്ച്, കേരളാബ്ലാസ്റ്റേഴ്സിനെതിരെയായിരുന്നു‌ ലീഗിലെ തന്റെ ഒരേയൊരു ഗോൾ നേടിയത്. കലുഡെറോവിച്ച് ടീം വിട്ടതോടെ ഡാനിയൽ ലാലം പൂയ്യ മാത്രമാണ് ഡെൽഹി ഡൈനാമോസ് ടീമിൽ അവശേഷിക്കുന്ന ഏക സീനിയർ സ്ട്രൈക്കർ.

കലുഡെറോവിച്ചിന് പകരക്കാരനെ ഉടൻ തന്നെ ടീമിലെത്തിക്കുമെന്ന് ഡെൽഹി‌ഡൈനാമോസ് അറിയിച്ചിട്ടുണ്ട്. അതേ സമയം ഈ സീസൺ ഐ എസ് എല്ലിനിടെ ടീം വിടേണ്ടി വരുന്ന ആദ്യ വിദേശ താരമല്ല‌‌ കലുഡെറോവിച്ച്. നേരത്തെ പരിക്കിനെത്തുടർന്ന് കാലു ഊച്ചയേയും, എമിലിയാനോ അൽഫാറോയേയും എ ടി കെ ടീമിൽ നിന്നൊഴിവാക്കിയിരുന്നു.