SHARE

കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ എഫ്സി പൂനെ സിറ്റിക്കൊപ്പമുണ്ടായിരുന്ന മുൻ ജിറോണ എഫ്സി താരം മാർക്കസ് ടെബാറിനെ ടീമിലെത്തിച്ച് ഡെൽഹി ഡൈനാമോസ്. അല്പം മുൻപ് ട്വിറ്ററിലൂടെയാണ് ഡെൽഹി ഈ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്. 2016 ൽ ഡെൽഹി ഡൈനാമോസിന് വേണ്ടി ബൂട്ട് കെട്ടിയ ഈ മുപ്പത്തിരണ്ടുകാരന്റെ മുൻ തട്ടകത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഇക്കുറി.

2016 ലെ ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത്രണ്ട് മത്സരങ്ങളിൽ ഡെൽഹിക്കായി ജേഴ്സിയണിഞ്ഞ ടെബാർ കഴിഞ്ഞ സീസണിൽ എഫ്സി പൂനെ സിറ്റിയിലെത്തുകയായിരുന്നു‌. സീസണിൽ പൂനെയ്ക്ക് വേണ്ടി 17 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ടെബാർ ഒരു ഗോളും അവർക്കായി സ്കോർ ചെയ്തു.

സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മഡ്രിഡിന്റെ അണ്ടര്‍ 19 ടീമില്‍ കളി തുടങ്ങിയ താരമാണ് ടെബാര്‍. റയല്‍ മഡ്രിഡ് സി, റയല്‍ കസ്റ്റില്ല (റയല്‍ ബി ടീം), റയോ വയ്യെക്കോനോ, ജിറോണാ എഫ് സി തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും താരം പന്തുതട്ടിയിട്ടുണ്ട്.