SHARE

ഐഎസ്എല്ലില്‍ ഡെല്‍ഹി ഡൈനാമോസ് മികച്ച പ്രകടനം തുടരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്പിച്ച് പോയിന്റ് പട്ടികയില്‍ ഒരുപടി മുന്നേറിയ ഡെല്‍ഹി ഇത്തവണ എഫ്‌സി ഗോവയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഗോവയുടെ തട്ടകത്തിലാണ് ഡൈനാമോസ് കരുത്തുകാട്ടിയത്.

പന്തടക്കത്തിലും പാസിംഗിലും ഗോവയ്ക്ക് പിന്നിലായിരുന്നെങ്കിലും എതിരാളികളെ വലകുലുക്കുന്നതില്‍ നിന്നും തടയാന്‍ ഡെല്‍ഹിക്കായി. ഗോവ അഞ്ചുതവണ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചെങ്കിലും ഒരിക്കല്‍പോലും ഗോളിയെ കീഴടക്കാനായില്ല. മറുവശത്ത് ആക്രമണത്തില്‍ ഒരു നല്ല നീക്കം പോലും ഡെല്‍ഹിയില്‍ നിന്നുണ്ടായില്ല.

ലീഗില്‍ ബെംഗളൂരു എഫ്‌സി തന്നെയാണ് മുന്നില്‍. 13 കളിയില്‍ നിന്നും 30 പോയിന്റ്. മുംബൈ സിറ്റി (27), എഫ്‌സി ഗോവ (25) നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (23) ടീമുകളാണ് മുന്നിലുള്ള മറ്റു ടീമുകള്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് 10 പോയിന്റുമായി ഒന്‍പതാമതാണ്.