SHARE

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ ചൂണ്ടിക്കാട്ടി അവരുടെ മുൻ നായകനും ഇന്ത്യൻ ടീമിന്റെ മുൻ ഓപ്പണറുമായ ഗൗതം ഗംഭീർ‌.‌ ടീമിൽ കൊണ്ടു വരേണ്ട പ്രധാന മാറ്റങ്ങളിലൊന്നായി ഗംഭീർ പറയുന്നത് അവരുടെ ഇംഗ്ലീഷ് സൂപ്പർ താരം ഓയിൻ മോർഗന്റെ ബാറ്റിംഗ് സ്ഥാനമാണ്. ടീമിന്റെ ക്യാപ്റ്റനായ ദിനേഷ് കാർത്തിക്ക് ബാറ്റിംഗ് ഓർഡറിൽ താഴേക്ക് ഇറങ്ങണമെന്നും പകരം ഓയിൻ മോർഗനെ കുറച്ച് കൂടി നേരത്തെ ബാറ്റിംഗിന് ഇറക്കണമെന്നും പറയുന്ന ഗംഭീർ, വിൻഡീസ് വെടിക്കെട്ട് വീരൻ റസലും ഇറങ്ങിയതിന് ശേഷമേ കാർത്തിക്ക് കളിക്കാനെത്താവൂ എന്നും ചൂണ്ടിക്കാട്ടി.

ഓപ്പണിംഗിൽ തുടർ പരാജയമായ വെസ്റ്റിൻഡീസ് താരം സുനിൽ നരൈനെ ആ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഗംഭീർ അഭിപ്രായപ്പെടുന്നു. നരൈൻ എട്ടാമതോ, ഒൻപതാമതോ ആയി ബാറ്റ് ചെയ്യട്ടേയെന്നാണ് ഗംഭീർ പറയുന്നത്.

“രാഹുൽ ത്രിപാതിയെ ബാറ്റിംഗ് ഓർഡറിൽ മുന്നിൽ കളിപ്പിക്കണം. ദിനേഷ് കാർത്തിക്ക് ആറാം നമ്പരിൽ കളിക്കണം. അദ്ദേഹം മോർഗനും, റസലിനും മുൻപ് ബാറ്റിംഗ് ഇറങ്ങരുത്‌‌. സുനിൽ നരൈൻ എട്ടാം സ്ഥാനത്തേക്കോ, ഒൻപതാം സ്ഥാനത്തേക്കോ മാറണം. മോർഗൻ നാലാം സ്ഥാനത്തും, റസൽ അഞ്ചാം സ്ഥാനത്തും ബാറ്റ് ചെയ്യുകയാണെങ്കിൽ ദിനേഷ് കാർത്തിക്ക് പിന്നാലെയെത്തട്ടെ.” ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കവെ ദിനേഷ് കാർത്തിക്ക് പറഞ്ഞു നിർത്തി.