SHARE

എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനെ തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സ്. കഴിഞ്ഞ ദിവസം ഹർഷ ഭോഗ്ലെയുമായി ക്രിക്ബസിൽ നടത്തിയ ചാറ്റ് ഷോയ്ക്കിടെയായിരുന്നു ഡിവില്ലിയേഴ്സിന്റെ ഈ തിരഞ്ഞെടുപ്പ്. തന്റെ ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകനായ വിരാട് കോഹ്ലിയെ മറികടന്ന് മഹേന്ദ്ര സിംഗ് ധോണിയെയാണ് ഡിവില്ലിയേഴ്സ് ടീമിന്റെ നായകനായി തിരഞ്ഞെടുത്തത്.

ഇന്ത്യൻ ഇതിഹാസ താരം വീരേന്ദർ സേവാഗും, രോഹിത് ശർമ്മയുമാണ് ഡിവില്ലിയേഴ്സ് തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഐപിഎൽ ഇലവന്റെ ഓപ്പണർമാർ. വിരാട് കോഹ്ലി മൂന്നാമത് ബാറ്റിംഗിനിറങ്ങും. തന്റെ പേരാണ് നാലാം നമ്പരിലേക്ക് ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടുന്നത്. ബെൻ സ്റ്റോക്ക്സ്, മഹേന്ദ്ര സിംഗ് ധോണി, രവീന്ദ്ര ജഡേജ എന്നിവർ യഥാക്രമം 5 മുതൽ 7 വരെ സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യും. അഫ്ഗാനിസ്ഥാൻ സൂപ്പർ താരം റാഷിദ് ഖാനാണ് ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നർ. ടീമിലെ പേസ് ബൗളർമാരായി ഭുവനേശ്വർ കുമാർ, കാഗിസോ റബാഡ, ജസ്പ്രിത് ബുംറ എന്നിവരെയാണ് ഡിവില്ലിയേഴ്സ് തിരഞ്ഞെടുത്തത്.