SHARE

ഇന്ത്യന്‍ പ്രീമിയിര്‍ ലീഗ് ചരിത്രത്തില്‍ 200 സിക്‌സുകള്‍ അടിച്ചു പറത്തുന്ന രണ്ടാമത്തെ താരമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം എ ബി ഡിവില്ലിയേഴ്‌സ്. മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തിനിടയിലാണ് ഡിവില്ലിയേഴ്‌സ് തന്റെ 200ാം ഐ പി എല്‍ സിക്‌സര്‍ പറത്തിയത്. 149 മത്സരങ്ങളില്‍ നിന്നായി 137 ഇന്നിംഗ്‌സുകള്‍ കളിച്ചാണ് ഡിവില്ലിയേഴ്‌സ് ഈ നേട്ടത്തിലെത്തിയത്.

315 തവണ ഐ പി എല്ലില്‍ പന്ത് ഗ്യാലറിക്ക് മുകളിലൂടെ പറത്തിയ ക്രിസ് ഗെയ്ല്‍ ഇക്കാര്യത്തില്‍ ബഹുദൂരം മുന്നിലാണ്. 118 ഇന്നിംഗ്‌സുകള്‍ മാത്രമാണ് ഗെയ്ല്‍ കളിച്ചിട്ടുള്ളത്. എം എസ് ധോണി (196 സിക്‌സുകള്‍), സുരേഷ് റെയ്‌ന (190), രോഹിത് ശര്‍മ്മ (187), വിരാട് കോഹ്ലി (182), ഡേവിഡ് വാര്‍ണര്‍ (172) എന്നിവരാണ് ഈ പട്ടികയില്‍ ഗെയ്‌ലിനും ഡിവില്ലിയേഴ്‌സിനും പിന്നിലുള്ളവര്‍.