SHARE

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിലെ നിര്‍ണ്ണായക സാന്നിധ്യമാണ് ശിഖര്‍ ധവാന്‍. ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയും ധവാന്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റിന് പുറമേ, സംഗീതവും പഠിച്ച് കൊണ്ടിരിക്കുകയാണ് താരം.

തൻ്റെ ഇഷ്ട സംഗീത ഉപകരണമായ പുല്ലാങ്കുഴൽ വായിക്കാന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പഠിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ധവാന്‍ തന്നെയാണ് വ്യക്തമാക്കിയത്. പുല്ലാങ്കുഴലിലെ തന്റെ ഗുരു വേണു ഗോപാല്‍ ജിയോടൊപ്പമുള്ള ഒരു വീഡിയോയും താരം ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്.

ഏത് പ്രായത്തിലും തന്റെ ആഗ്രഹങ്ങള്‍ക്കും സംതൃപ്തിക്കും വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യാമെന്നും എല്ലാ ചെറുപ്പക്കാരെയും പ്രായമുള്ളവരെയും അതിനായി പ്രേരിപ്പിക്കുകയാണെന്നും ധവാന്‍ വീഡിയോക്കൊപ്പം കുറിച്ചുട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ധവാൻ്റെ പുല്ലാങ്കുഴല്‍ പഠനം മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.