SHARE

ഏ.എഫ്.സി ചാമ്പ്യൻസ് ലീ​ഗിൽ ഉജ്ജ്വല പ്രകടനം നടത്തി കൈയ്യടി നേടിയിരിക്കുകയാണ് എഫ്.സി ​ഗോവയുടെ ​ഗോളി ധീരജ് സിങ് മോയ്റങ്തിം. തങ്ങളുടെ ആദ്യ ഏ.എഫ്.സി കപ്പിൽ മൂന്ന് സമനിലകൾ നേടാൻ ​ഗോവയ്ക്ക് സാധിച്ചതിന് പിന്നിൽ ധീരജിന്റെ ഉശിരൻ സേവുകളായിരുന്നു.

ടൂർണമെന്റിന് ശേഷം ഏവരും ധീരജിന്റെ പ്രകടനത്തെ വാഴ്ത്തുകയാണ്. എന്നാൽ ടൂർണമെന്റിന് മുമ്പ് തന്നിൽ ആരും വിശ്വാസം പുലർത്തിയിരുന്നില്ലന്നാണ് ധീരജ് പറയുന്നത്. ചാമ്പ്യൻസ് ലീ​ഗിന് മുമ്പ് എന്നോട് കൂട്ടുകാർ ചോദിക്കുമായിരുന്നു ടൂർണമെന്റിൽ എത്ര ​ഗോളാണ് വഴങ്ങുകയെന്ന്, അവർ ടീമിൽ നിന്ന് പ്രതീക്ഷിച്ചത് അതാണ്, എന്നാൽ ഞങ്ങൾ എല്ലാവരേയും അത്ഭുതപ്പെടുത്തി, ഞങ്ങൾ വളരെ കരുത്തുറ്റ ടീമായി മാറി, എല്ലാവരും കഴിവിന്റെ പരമാവധി പുറത്തെടുത്തതോടെ, എതിരാളികൾ ഞങ്ങൾക്കെതിരെ ​ഗോൾ നേടാൻ ബുദ്ധിമുട്ടി, ധീരജ് പറഞ്ഞതായി ന്യൂസ്18 റിപ്പോർട്ട് ചെയ്തു.

ചാമ്പ്യൻസ് ലീ​ഗിലെ മത്സരങ്ങളുടെ നിലവാരം വളരെ ഉയർന്നതാണ്, അതിനാൽ തന്നെ ഓരോ മത്സരങ്ങളും ഞങ്ങൾക്ക് പഠിക്കാൻ ഏറെ കാര്യങ്ങൾ നൽകി, മൊത്തത്തിൽ ഞങ്ങൾ മികച്ച പ്രകടനം നടത്തിയെന്നാണ് ഞാൻ കരുതുന്നത്, ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ ടീം ചാമ്പ്യൻസ് ലീ​ഗ് കളിക്കുന്നത്, ഇനി കൂടുതൽ ടീമുകൾക്ക് ഈ വേദിയിൽ കളിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ധീരജ് പറഞ്ഞു.