SHARE

ഇന്ത്യന്‍ ഫുട്‌ബോളിലെ പുത്തന്‍ താരോദയമാണ് ഗോള്‍കീപ്പര്‍ ധിരജ് സിംഗ്. ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ താരം ഇപ്പോള്‍ യൂറോപ്പില്‍ നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള തീവ്രപരിശീലനത്തിലാണ്. പരിശീനത്തിനായി ധീരജ് സിംഗ് എത്തിയിരിക്കുന്നത് കേരള ബ്ലാസ്‌റ്റേഴ്‌സിലാണ്.

നേരത്തെ, കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലന വേഷത്തില്‍ തന്നെ താരത്തെ കണ്ടത് വാര്‍ത്തയായിരുന്നു. പിന്നീട് താരം പരിശീലനത്തിന് എത്തിയതാണെന്ന് വ്യക്തമാവുകയും ചെയ്തു. പരിശീലം നടത്തുന്നിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് തെരഞ്ഞെടുക്കുന്നതിനുള്ള കാരണം കോച്ച് ഡേവിഡ് ജെയിംസാണെന്നാണ് താരം പറയുന്നത്.

-Advertisement-

‘ യൂറോപ്പിലേക്ക് പോകുന്നതിന് മുമ്പ് ബ്ലാസ്‌റ്റേഴ്‌സിലെത്തി പരിശീലനം നേടുകയാണ്, ഇംഗ്ലണ്ടിന് വേണ്ടി ഗോള്‍വല കാത്ത ഡേവിഡ് ജെയിംസ് പരിശീലിപ്പിക്കുന്ന ടീമിലേക്ക് തന്നെ എത്തുകയായിരുന്നു മാത്രമല്ല, മറ്റ് ടീമുകളെല്ലാം പരിശീലനത്തിനായി ക്ഷണിച്ചിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സാണ് ആദ്യത്തെ ഓഫര്‍ തന്നത്. ഇപ്പോള്‍ യൂറോപ്പിലെ അവസരത്തിനായി പരിശീലനത്തിലാണ്,’ – ധീരജ് സിംഗ് പറഞ്ഞു. ബ്ലാസ്റ്റേഴ്സ് ആരാധകരും ടീം അന്തരീക്ഷവും മികച്ചതാണെന്നും താരം കൂട്ടിച്ചേർത്തു.

നേരത്തെ ലോകകപ്പ് കഴിഞ്ഞതിന് ശേഷം താരം ഐ ലീഗിലെ ഇന്ത്യന്‍ യുവനിരയെ ഉള്‍പ്പെടുത്തിയ ആരോസിലാണ് കളിച്ചത്. പിന്നീട് കരാര്‍ കാലാവധി തീര്‍ന്നപ്പോള്‍ അത് പുതുക്കിയിരുന്നില്ല. ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം കണ്ടിട്ടാണ് ധീരജ് സിംഗിനെ വിവിധ യൂറോപ്പ്യന്‍ ക്ലബുകള്‍ ട്രയല്‍സിനായി ക്ഷണിച്ചത്.