SHARE

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ മഹേ‌ന്ദ്ര സിംഗ് ധോണി ടെസ്റ്റ് ക്രിക്കറ്റിൽ വിജയിയായ ക്യാപ്റ്റനാവാൻ പ്രധാന കാരണം ടീമിന്റെ മുൻ പേസ് ബൗളറായിരുന്ന സഹീർ ഖാൻ ആണെന്ന് ഗൗതം ഗംഭീർ. കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോ എന്ന പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു മുൻ ഇന്ത്യൻ ഓപ്പണറായ ഗംഭീർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ധോണി ടെസ്റ്റിൽ വിജയിയായ നായകനാവാൻ കാരണം സഹീർ ഖാനാണ്. ധോണിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് സഹീർ, അതിന്റെ മുഴുവൻ ക്രെഡിറ്റും സൗരവ് ഗാംഗുലിക്ക് ഉള്ളതാണ്. എന്നെ സംബന്ധിച്ച് സഹീർഖാനാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ലോകോത്തര ബോളർ.” ഗംഭീർ പറയുന്നു.

അതേ സമയം ധോണിക്ക് കീഴിൽ 33 ടെസ്റ്റുകളായിരുന്നു‌ സഹീർ ഖാൻ കളിച്ചത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 123 വിക്കറ്റുകളായിരുന്നു സഹീർ അന്ന് വീഴ്ത്തിയത്.

എന്നാൽ‌എല്ലാ ഫോർമ്മാറ്റുകളിലും മികച്ച ടീമിനെയാണ് ധോണിക്ക് ലഭിച്ചതെന്നാണ് ഗംഭീറിന്റെ പക്ഷം. ഇത് കൊണ്ടു തന്നെ അദ്ദേഹം ഏറെ ഭാഗ്യവാനായ നായകനാണെന്ന് ഗംഭീർ കൂട്ടിച്ചേർക്കുന്നു. സച്ചിൻ, സേവാഗ്, യുവരാജ്, യൂസഫ്, വിരാട് എന്നിവർ ഒരുമിച്ച് കളിക്കാനുണ്ടായിരുന്നതിനാൽ 2011 ലെ ഏകദിന ലോകകപ്പിൽ ധോണിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നുവെന്നാണ് ഗംഭീർ പറയുന്നത്. മുൻ നായകൻ ഗാംഗുലിയുടെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് ധോണി ഒത്തിരി ട്രോഫികൾ നേടിയതെന്നും അവസാനം അദ്ദേഹം കൂട്ടിച്ചേർത്തു.