SHARE

സ്വാതന്ത്യദിനത്തില്‍ സൈനീക ക്യാമ്പില്‍ ആവേശമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. സൈനീകര്‍ക്കൊപ്പം ലഡാക്കിലായിരുന്നു ധോണിയുടെ സ്വാതന്ത്യദിനാഘോഷം. കാശ്മീരിലെ ഡ്യൂട്ടിയുടെ അവസാന ദിവസമായിരുന്നു ധോണി ലഡാക്കിലെത്തി അവിടുത്തെ സൈനീകര്‍ക്കൊപ്പം ചേര്‍ന്നത്. സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ധോണി ലഡാക്കില്‍ ദേശീയ പതാകയും ഉയര്‍ത്തി.

ആര്‍മി ജനറല്‍ ആശുപത്രിയിലെത്തിയ ധോണി അവിടെ രോഗികളുമായും ഏറെ നേരം സംസാരിച്ചു. തുടര്‍ന്ന് ആര്‍മി സദ്ഭാവന സ്‌കൂളിലെത്തിയ ധോണി വിദ്യാര്‍ത്ഥികള്‍ക്കും ആവേശമായി. ധോണി സിയാച്ചിന്‍ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നു ദിവസമാണ് ധോണി ലഡാക്കിലുണ്ടാവുക.

106 ടിഎ ബറ്റാലിയനിലാണ് ധോണി സൈനീക സേവനം അനുഷ്ടിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സ്വയം ഒഴിവായ ധോണി 2 മാസത്തേയ്ക്കാണ് സൈനീക സേവനം നടത്തുന്നത്.