SHARE

നായകസ്ഥാനത്തു നിന്നും പടിയിറങ്ങി; കരിയറിലെ മോശം ഫോമിലാണ്. സംഭവമൊക്കെ ശരിയാണെങ്കിലും എം.എസ്. ധോണിക്ക് ആരാധകരുടെ ഇടയില്‍ വലിയൊരു സ്വീകാര്യതയുണ്ട്. തിരുവനന്തപുരം ഏകദിനത്തിന് വേദിയാകുന്ന കാര്യവട്ടം സ്‌റ്റേഡിയത്തിന് പുറത്തു സ്ഥാപിച്ചിരിക്കുന്ന ഭീമന്‍ കട്ടൗട്ട് തന്നെ ഇതിന് ഉദാഹരണം. 35 അടി ഉയരമുള്ള കട്ടൗട്ട് ഉയര്‍ത്തിയിരിക്കുന്നത് ഓള്‍ കേരള ധോണി ഫാന്‍സ് അസോസിയേഷനാണ്.

കട്ടൗട്ടിന്റെ വീഡിയോയും ചിത്രങ്ങളും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്വിറ്ററില്‍ നല്കിയതോടെ ചെറിയ ആരാധന രാജ്യാന്തര തലത്തില്‍ തന്നെ വാര്‍ത്തയായി. സ്‌റ്റേഡിയത്തിന് പുറത്ത് തലയുയര്‍ത്തി നില്ക്കുന്ന ധോണിയെ കാണാന്‍ നിരവധി പേരാണ് എത്തുന്നത്. ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഫാന്‍ ഗ്രൂപ്പാണ് ധോണി ഫാന്‍സ് അസോസിയേഷന്‍. സന്നദ്ധപ്രവര്‍ത്തനങ്ങളിലും ഇവര്‍ മുമ്പിലാണ്.

-Advertisement-