SHARE

വിശാഖ പട്ടണത്തെ വൈ രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണിയെ കാത്ത് ഒരു റെക്കോർഡ്. ഇന്നത്തെ മത്സരത്തിൽ 102 റൺസ് നേടാൻ കഴിഞ്ഞാൽ ഏകദിന ക്രിക്കറ്റിൽ 10000 റൺസെന്ന നാഴികക്കല്ലിലെത്താൻ ഈ റാഞ്ചിക്കാരന് കഴിയും. അങ്ങനെയാണെങ്കിൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാകും അദ്ദേഹം.

മൂന്ന് ഇന്ത്യൻ താരങ്ങളാണ് ഏകദിന ക്രിക്കറ്റിൽ ഇതിനു മുൻപ് 10000 റൺസ് നേടിയിട്ടുള്ളത്. അതിൽ 18426 റൺസ് അടിച്ചിട്ടുള്ള സച്ചിൻ ടെണ്ടുൽക്കർ, മറ്റുള്ളവരേക്കാളൊക്കെ ഏറെ മുന്നിലാണ്. 463 മത്സരങ്ങളിൽ നിന്നാണ് സച്ചിന്റെ ഈ നേട്ടം. സച്ചിന് പുറമേ സൗരവ് ഗാംഗുലിയും, രാഹുൽ ദ്രാവിഡുമാണ് 10000 ക്ലബ്ബിലെത്തിയ മറ്റ് ഇന്ത്യക്കാർ.

ലോകക്രിക്കറ്റിൽ 11 പേരാണ് 10000 ഏകദിന റൺസ് തികച്ചിട്ടുള്ളത്. നിലവിൽ ഏകദിന ക്രിക്കറ്റ് കളിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് കൈമുതലായുള്ളത് ധോണിക്കാണ്, 9898. 311 മത്സരങ്ങളാണ് ഇതിനായി ധോണി കളിച്ചിട്ടുള്ളത്. ഏകദിന ക്രിക്കറ്റിൽ ധോണിയേക്കാളും കൂടുതൽ റൺസ് നേടിയിട്ടുള്ള 11 താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു കഴിഞ്ഞു. തന്റെ 312-ം മത്സരത്തിൽ, എകദിന ക്രിക്കറ്റ് കളിക്കുന്ന ഏതൊരു താരത്തിന്റേയും സ്വപ്നമായ 10000 റൺസെന്ന നേട്ടത്തിലേക്കെത്താൻ ധോണിക്ക് കഴിയുമോ? കാത്തിരുന്നു കാണാം.