SHARE

ഐ.പി.എല്ലിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നിലാണ് ഇന്നലെ ഡെൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ചത്. ജയിക്കാൻ 17 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ 22 റൺസ് അടിച്ചുകൂട്ടിയാണ് ഡെൽഹി അവിശ്വസനീയ തീരിച്ചുവരവ് നടത്തിയത്.

രവീന്ദ്ര ജഡേജ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിന് ശേഷം ഡെൽഹിക്ക് ജയിക്കാൻ അഞ്ച് പന്തിൽ നിന്ന് 15 റൺസ് വേണമായിരുന്നു. എന്നാൽ ജഡേജയെ മൂന്ന് തവണ സിക്സിന് പറത്തി അക്സർ പട്ടേൽ ഡെൽഹിയുടെ ജയം ഉറപ്പിക്കുകയായിരുന്നു. ചെന്നൈയുടെ ഫാസ്റ്റ് ബൗളർ ഡ്വയിൻ ബ്രാവോയ്ക്ക് ഓവർ ബാക്കിയുണ്ടായിരുന്നു. എന്നിട്ടും ജഡേജയ്ക്ക് ഓവർ നൽകിയതാണ് ചെന്നൈ തോൽക്കാൻ കാരണമെന്ന് ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.

എന്നാലിക്കാര്യത്തിൽ ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഇപ്പോൾ വിശദീകരണം നൽകി. ബ്രാവോയ്ക്ക് ശാരീരികമായി ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടായിരുന്നു, ആ സമയം, ബ്രാവോ ​ഗ്രൗണ്ടിലുമില്ലായിരുന്നു, മാത്രവുമല്ല കളിക്കളത്തിലേക്ക് ബ്രാവോ തിരിച്ചെത്തുകയുമില്ലായിരുന്നു, ഈ സാഹചര്യത്തിൽ കാൺ ശർമയ്ക്കും ജഡേജയ്ക്ക് മാത്രമെ ഓവറുകൾ ബാക്കിയുണ്ടായിരുന്നുള്ളു, അങ്ങനെയാണ് ജഡേജ അവസാന ഓവർ എറിയാൻ നിയോ​ഗിക്കപ്പെട്ടത്, മത്സരശേഷം ധോണി പറഞ്ഞു