SHARE

ഇന്ത്യൻ സീനിയർ താരം മഹേന്ദ്ര സിംഗ് ധോണി, ഇതിഹാസ താരങ്ങളായ സൗരവ് ഗാംഗുലിയുടേയും, രാഹുൽ ദ്രാവിഡിന്റേയും മിശ്രിതമാണെന്ന് ടീമിന്റെ മുൻ പരിശീലകനായ‌ ലാൽചന്ദ് രജ്പുത്. കഴിഞ്ഞ ദിവസം സ്പോർട്സ് കീഡയോട് സംസാരിക്കവെയായിരുന്നു രജ്പുത് ഇത്തരത്തിൽ ഒരു അഭിപ്രായം നടത്തിയത്.

ഗാംഗുലിയെപ്പോലെ തന്നെ തന്റെ താരങ്ങളിൽ ആത്മവിശ്വാസം കാണിക്കുന്ന ക്യാപ്റ്റനാണ് ധോണിയെന്ന് രജ്പുത് പറയുന്നു. താരങ്ങൾക്ക് തുടർച്ചയായി അവസരങ്ങൾ നൽകുന്ന കാര്യത്തിൽ ഇരുവരും ഏകദേശം ഒരു പോലെയാണെന്നാണ് മുൻ ഇന്ത്യൻ പരിശീലകന്റെ പക്ഷം. അതേ സമയം കളിക്കളത്തിൽ ദ്രാവിഡിനെപ്പോലെ സൗമ്യനുമാണ് ധോണിയെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. “മികച്ച താരങ്ങളാണെന്ന് തനിക്ക് തോന്നുന്ന കളികാർക്ക് എത്ര അവസരങ്ങൾ വേണമെങ്കിലും നൽകാൻ ധോണി തയ്യാറാണ്‌ അത് താരങ്ങൾക്ക് വലിയ രീതിയിൽ സഹായകമാകുന്നുണ്ട്.” രജ്പുത് പറഞ്ഞു നിർത്തി.

-Advertisement-

അതേ സമയം 2007 ൽ ഇന്ത്യ ആദ്യ എഡിഷൻ ടി20 ലോകകപ്പ് നേടുമ്പോൾ ടീമിന്റെ മാനേജറായിരുന്നു ലാൽചന്ദ് രജ്പുത്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റേയും, സിംബാബ്‌വേയുടേയും പരിശീലകനായിട്ടുള്ള താരം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനേയും കളി പഠിപ്പിച്ചിട്ടുണ്ട്.