SHARE

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന താരം സീനിയർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മഹേന്ദ്ര സിംഗ് ധോണിയായിരിക്കുമെന്ന് മുൻ ഇന്ത്യൻ നായകൻ മൊഹമ്മദ് അസറുദ്ദീൻ. കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേയോട് സംസാരിക്കവേ മനസ് തുറക്കുകയായിരുന്നു അദ്ദേഹം.

തനിക്ക്‌ ധോണിയെ വളരെയധികം ഇഷ്ടമാണെന്നും, പരിചയസമ്പന്നനായ അദ്ദേഹത്തിന് ലോകകപ്പിലെ മിന്നും താരമായി ഉയരാൻ കഴിയുമെന്നും പറയുന്ന അസറുദ്ദീൻ, ഇങ്ങനെ കൂട്ടിച്ചേർത്തു, ” താൻ ധോണിയെ വളരെയധികം ഇഷ്ടപ്പെടുന്നു. വരുന്ന ഏകദിന‌ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരമായി ഉദിച്ചുയരുക ധോണിയായിരിക്കുമെന്നാണ് താൻ കരുതുന്നത്. അദ്ദേഹത്തിന്റെ പരിചയസമ്പത്തും, വിക്കറ്റിന് പിന്നിൽ നിന്ന് സഹതാരങ്ങൾക്ക് നൽകുന്ന ഉപദേശങ്ങളും ടീമിന് ഗുണമാകും.

ടീമിലെ ബോളർമാർ പലപ്പോളും ധോണിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പന്തെറിയാറുള്ളത്. നായകൻ വിരാട് കോഹ്ലിയേയും ഫീൽഡിംഗിൽ തീരുമാനങ്ങളെടുക്കാൻ സഹായിക്കാൻ ധോണിക്ക് കഴിയും. ഇത് ടീമിന്റെ പ്രകടനത്തിൽ വലിയ വ്യത്യാസമുണ്ടാക്കും. ധോണി ഇന്ത്യയുടെ ഏറ്റവും വിജയിയായ ക്യാപ്റ്റൻ കൂടിയാണെന്നതും ഓർക്കണം .” മുൻ ഇന്ത്യൻ നായകൻ പറഞ്ഞുനിർത്തി‌.