മുൻ ഇന്ത്യൻ നായകനും നിലവിൽ ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ ധോണിയെ തങ്ങളുടെ ബ്രാൻഡ് അംബാസഡറാക്കി ഫാന്റസി ഗെയിം പ്ലാറ്റ്ഫോം ഡ്രീം ഇലവൻ. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഫാന്റസി ഗെയിമുകളിലൊന്നാണ് ഡ്രീം ഇലവൻ.
ഏകദേശം രണ്ട് കോടിയോളം ആൾക്കാരാണ് ഇന്ത്യയിൽ ഡ്രീം ലീഗ് കളിക്കുന്നതെന്നും, ധോണിയെ ബ്രാൻഡ് അംബാസഡറാക്കുന്നത് വഴി കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കാമെന്നും ഡ്രീം ഇലവൻ സി.ഇ.ഒ ഹാരിഷ് ജെയിൻ പറയുന്നു. ക്രിക്കറ്റിൽ ധോണിക്കുള്ള പരിചയ സമ്പത്തും ഫീൽഡിൽ തീരുമാനങ്ങൾ എടുക്കാനുള്ള മികവുമാണ് അദ്ദേഹത്തെ ഡ്രീം ഇലവൻ ബ്രാൻഡ് അംബാസഡറാക്കുന്നതിലേക്ക് തങ്ങളെ നയിച്ചത്, ഡ്രീം ഇലവന്റെ ഇനിയുള്ള വളർച്ചയ്ക്ക് കാരണം ധോണിയായിരിക്കുമെന്നും, അദ്ദേഹവുമായുള്ള സഹകരണം പുതിയ ഉയരങ്ങളിലേക്ക് ഡ്രീം ഇലവൻ ബ്രാൻഡിനെ എത്തിക്കുമെന്നും ഹരീഷ് ജെയിൻ കൂട്ടിച്ചേർത്തു.
We're thrilled to have @msdhoni as our brand ambassador!
“I am delighted to associate with Dream11 – because it gives millions of sports fans an opportunity to be the decision maker, create their own team and experience the game first-hand," says MSD. https://t.co/z3Pz6y5V3W pic.twitter.com/wHdzxvIxUS— Dream11 (@Dream11) March 5, 2018