SHARE

സൂപ്പർ താരം മൗറോ ഇക്കാർഡി ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്കെത്തിയത് അടുത്തിടെയാണ്. ലോകഫുട്ബോളിലെ തന്നെ മികച്ച സ്ട്രൈക്കർമാരിലൊരാളായ ഇക്കാർഡിക്ക് എന്നാൽ ഫ്രഞ്ച് ക്ലബിൽ നല്ല സ്വീകരണം ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. അർജന്റൈൻ സഹതാരമായ എയ്ഞ്ചൽ ഡി മരിയയടക്കമുള്ളവർ ഇക്കാർഡിയെ ഒഴിവാക്കുകയാണെന്നായിരുന്നു ആരോപണങ്ങൾ. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിക്കുകയാണ് ഡി മരിയ

താനും ഇക്കാർഡിയും തമ്മിലുള്ള ബന്ധം വളരെ മോശമാണെന്ന തരത്തിൽ ഒട്ടേറെ അഭ്യൂഹങ്ങളുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ പലപ്പോഴും എനിക്ക് ചിരിയാണ് വരുന്നത്, എന്നാൽ തന്നെ ചിലപ്പോഴൊക്കെ ഈ ചർച്ചകൾ എന്ന വിഷമിപ്പിക്കുകയും ചെയ്യാറുണ്ട്, ഡി മരിയ പറഞ്ഞു. ഈ അഭ്യൂഹങ്ങളൊക്കെ എന്നെ മോശക്കാരനായി ചിത്രീകരക്കപ്പെടുന്നുണ്ട്, എന്നാൽ യഥാർഥത്തിൽ അങ്ങനെയല്ല, ഡി മരിയ കൂട്ടിച്ചേർത്തു.

ദേശീയ ടീമിൽ നിന്ന് ഇക്കാർഡി നിരന്തരം ഒഴിവാക്കപ്പെടുന്നതിന് കാരണം ലയണൽ മെസിയാണെന്ന വാർത്തകൾ ശരിയല്ലെന്നും ഡി മരിയ പറഞ്ഞു. ക്ലബ് തലത്തിൽ മിന്നുന്ന ഫോമിൽ കളിച്ചിരുന്ന സമയത്ത് പോലും ഇക്കാർഡി അർജന്റൈൻ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഇക്കാർഡിയെ ടീമിലുൾപ്പെടുത്തുന്നതിൽ മെസിക്ക് താൽപര്യക്കുറവുണ്ടായിരുന്നെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.