SHARE

അർജന്റൈൻ ക്ലബ് ബോക്കാ ജൂനിയേഴ്സിനായുള്ള അരങ്ങേറ്റ മത്സരം ​ഗോളോടെ ​ഗംഭീരമാക്കി സൂപ്പർ താരം ഡാനിയേലെ ഡി റോസി. കോപ്പാ അർജന്റീന ടൂർണമെന്റിൽ അൽമാ​ഗ്രോയ്ക്കെതിരെയാണ് ഇറ്റാലിയൻ ഇതിഹാസം ​ഗോൾ നേടി കരിയറിലെ പുതിയ അധ്യായം തുടങ്ങിയത്. റോസിയുടെ ​ഗോൾനേട്ടത്തിലും മത്സരം ബോക്ക അപ്രതീക്ഷിത തോൽവി വഴങ്ങി

ഇറ്റാലിയൻ സൂപ്പർ ക്ലബ് എ.എസ്. റോമയിൽ രണ്ട് പതിറ്റാണ്ടോളം കളിച്ച ശേഷമാണിപ്പോൾ റോസി അർജന്റൈൻ ലീ​ഗിലെത്തിയത്. മത്സരത്തിന്റെ 28-ാം മിനിറ്റിലാണ് മധ്യനിരതാരമായ റോസി ​ഗോൾ നേടിയത്. കോർണർ കിക്കിൽ നിന്നാണ് റോസി വലകുലുക്കിയത്. ആദ്യ ഇലവനിൽ കളിക്കാനിറങ്ങിയ റോസി 77-ാം മിനിറ്റ് വരെ കളിക്കളത്തിൽ തുടർന്ന്. റോസി കളിക്കളം വിട്ട് അഞ്ച് മിനിറ്റിന് ശേഷം അൽമാ​ഗ്രോയ്ക്കായി യുവാൻ മാനുവൽ മാർട്ടിനെസ് സമനില ​ഗോൾ നേടി

പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ ബോക്ക അപ്രതീക്ഷിത തോൽവി വഴങ്ങി. ബോക്കയ്ക്കായി സൂപ്പർ താരം കാർലോസ് ടെവെസ് മാത്രമാണ് ​പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്.